വീഡിയോ ലോഡ് ചെയ്യുന്നു
ട്രാൻസ്‌ക്രിപ്റ്റ്
Malayalam (മലയാളം)
നമുക്കുവേണ്ടി ജീവൻ നൽകിയ ശേഷം യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റത് ഇത്രയധികം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഒരു നിമിഷം സങ്കൽപ്പിക്കൂ — ഒരു മരിച്ച മനുഷ്യന് നമുക്ക് എന്ത് നൽകാൻ കഴിയും?
അവന് നമുക്ക് ജീവൻ നൽകാൻ കഴിയുമോ?
തീർച്ചയായും ഇല്ല. കാരണം അവൻ മരിച്ചവനാണ്.
അവന് നമുക്ക് സൗഹൃദം തരാൻ കഴിയുമോ?
അതിനും സാധ്യത ഇല്ല.
നമ്മുടെ ഹൃദയങ്ങളെയും ജീവിതങ്ങളെയും പുതുക്കാനുള്ള ശക്തി നൽകാൻ അവന് കഴിയുമോ?
എന്താണ് പ്രശ്നമെന്ന് നിങ്ങൾക്ക് മനസ്സിലായെന്ന് കരുതുന്നു.
നല്ല വാർത്ത എന്തെന്നാൽ, യേശു മരണത്തെ ജയിച്ചു ജീവനിലേക്ക് തിരികെ വന്നവനും,
എന്നേക്കും ജീവിക്കുന്നവനുമാണ്,
അതുകൊണ്ടുതന്നെ എല്ലാം പുതുക്കാനും പുനഃസ്ഥാപിക്കാനും ഉള്ള ശക്തി അവനുണ്ട്.
എന്നാൽ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ അവന് സാധ്യമായത് എന്തുകൊണ്ടാണ്?
യേശു പൂർണ്ണമായും നിർമ്മലനായിരുന്നു.
അതിനാൽ നമുക്ക് മരണം വരുത്തുന്ന തിന്മയ്ക്ക്
അവനെ ശവക്കുഴിയിൽ ബന്ധിച്ചിടുവാനുള്ള ശക്തിയില്ലായിരുന്നു.
യഥാർത്ഥത്തിൽ അവൻ മാത്രമാണ് മരണത്തെ ജയിക്കാൻ തക്കവണ്ണം ശുദ്ധനും നല്ലവനുമായിരുന്ന ഏക വ്യക്തി!
നമ്മുടെ മുറിവേറ്റ ഹൃദയങ്ങളെ സുഖപ്പെടുത്താൻ മാത്രമല്ല, പാപത്തിൽ നിന്ന് നമ്മെ ശുദ്ധീകരിക്കാനും, അവനോടൊത്തുള്ള നിത്യജീവൻ ദാനമായി നൽകാനുമാണ് അവൻ വന്നത്.
അവനോടുള്ള സ്നേഹത്തിലും സേവനത്തിലും ചൊരിയപ്പെട്ട, സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും ജീവിതം.
കാരണം അവൻ നൽകുന്ന ജീവിതം ശാശ്വതമാണ്.