വീഡിയോ ലോഡ് ചെയ്യുന്നു
ട്രാൻസ്‌ക്രിപ്റ്റ്
Malayalam (മലയാളം)
എന്താണ് സഭ, എന്തുകൊണ്ടാണ് അതിന് വളരെ പ്രധാന്യം ഉള്ളത്?
പലരും സഭ എന്നത് ആളുകൾ ഒത്തുകൂടുന്ന ഒരു കെട്ടിടം മാത്രമാണെന്ന് കരുതുന്നു,
എന്നാൽ ദൈവം നമ്മോട് പറയുന്നൂ , സഭ എന്നാൽ, യേശുവിനെ രക്ഷിതാവായി സ്വീകരിച്ച ഓരോ വ്യക്തികളുമാണെന്ന്.
ദൈവം നമുക്ക് രക്ഷ നൽകിയത്, നമ്മുടെ ഇഷ്ടത്തിന് ജീവിക്കുവാൻ അല്ല,
മറിച്ച് അവനെയും അവനെ സ്നേഹിക്കുന്ന മറ്റുള്ളവരെയും ആശ്രയിക്കുന്നതിനാണ്.
പരസ്പരം സഹായിക്കുന്ന, സമർപ്പിതരായ സേവകരാകാൻ നമ്മെ ശുദ്ധീകരിക്കുന്നതിലാണ് ദൈവത്തിന്റെ അഭിനിവേശം,
മറ്റെല്ലാറ്റിനേക്കാളും അവനെ സ്നേഹിക്കുന്ന ഒരു അതുല്യ സമൂഹത്തിനുള്ളിൽ നിന്നുകൊണ്ട്.
അവന്റെ സഭ എന്ന നിലയിൽ, അവന്റെ ആത്മാവിനാലും
വചനത്താലും നമ്മെ പഠിപ്പിക്കുന്നു,
പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നും പിന്തുണയ്ക്കണമെന്നും.
ബൈബിൾ വായിക്കാനും, പ്രാർത്ഥിക്കാനും,
ദൈവത്തെ ആരാധിക്കാനും,
പതിവായി നാം ഒത്തുകൂടുമ്പോൾ,
സന്തോഷകരമായ സമയങ്ങളിൽ പരസ്പരം വളരാനും, അഭിവൃദ്ധി പ്രാപിക്കാനും ഞങ്ങൾ സഹായിക്കുന്നു,
ഒപ്പം ദുഖത്തിലും.
ദൈവത്തിന്റെ കുടുംബമായി ഒരുമിച്ച് ജീവിക്കുമ്പോൾ, നമ്മുടെ പോരാട്ടങ്ങൾ പങ്കിടാൻ കഴിയുന്ന ആളുകളെയും, ദൈവഹിതമനുസരിച്ച് ജീവിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന ആളുകളെയും നമുക്ക് കണ്ടെത്താനാകും.
യേശുവിന്റെ നന്മ, നീതി, ക്ഷമ, സ്നേഹം എന്നിവയെക്കുറിച്ച് ആത്മവിശ്വാസത്തോടെ ലോകത്തോട് പറയാൻ ഈ പിന്തുണ നമുക്ക് ശക്തി നൽകു൦.
ഈ രീതിയിൽ, ദൈവം നമുക്കായി ആസൂത്രണം ചെയ്ത ജീവിതത്തിന്റെ ഒരു പ്രധാനവും അത്ഭുതകരവുമായ ഭാഗമാണ് സഭ.